കാർബൺ എന്ന മലയാള സിനിമ ഒരു സാധാരണക്കാരൻ്റെ നിധി തേടിയുള്ള കാട്ടിലേക്കുള്ള യാത്രയാണ് .അയാൾ ആദ്യം മരതകം കിട്ടി അതു കച്ചവടം ചെയ്യാൻ ശ്രമിക്കുന്നു .അതു വിഫലമാകുന്നു .പിന്നീട് പല ബിസിനസ് ശ്രമങ്ങളും അയാൾ നടത്തുന്നു ആനയുടെ കച്ചവടം നടത്തുന്ന ഇടനിലക്കാരൻ ആവാനും ശ്രമിക്കുന്നു .ആന ഉള്ളതോ അതോ അതങ്ങനെ അവിടെ ഇല്ല എന്ന് ആന പാപ്പാൻ പറയുന്നതിൽ ഒരു മിസ്റ്റിക് എലമെൻറ്റ് ഉണ്ട് .
അവസാനം അയാൾക്ക് സ്വർണനാണയങ്ങൾ ലഭിക്കുന്നുണ്ട് അതിൽ ഒന്നെടുത്തു അയാൾ ജീപ്പ് ഡ്രൈവർക്ക് നൽകാം എന്ന് പറഞ്ഞു തിരിച്ചു പോകാൻ തുടങ്ങുന്നു .
അതിനു മുൻപ് അയാൾ ഒരു ഗുഹയുടെ ഉള്ളിൽ പോയി മറുപുറം ചെന്നു പുറത്തു കടന്നപ്പോൾ പിന്നെ മഴ തകർത്തു പെയ്യുന്നു .ആ മഴയിൽ കുറെ സ്വർണ്ണ നാണയങ്ങൾ ഒഴുകി എത്തുന്നു .അയാൾ തൻ്റെ കയ്യിൽ ഉള്ള മുറിഞ്ഞ വാൾ പിടി ദൂരെ വലിച്ചെറിയുന്നു .ആ വാൾ പിടി കിടിന്നിടത്താണ് ഗുഹാമുഖം എന്ന് ആദ്യം വന്ന വരവിൽ അയാൾക്ക് ബോധ്യപ്പെട്ടതാണ് .
പിന്നീട് വരുമ്പോൾ അയാൾ തനിയെ ആയിരുന്നു. നിധി കുഴിച്ചു നോക്കി കിട്ടാതായപ്പോൾ വിശപ്പടക്കാൻ പറ്റാതെ കൂണും മറ്റും കാട്ടിൽ പോയി പറിച്ചു ഭക്ഷിക്കുന്നു .അങ്ങനെ അയാൾക്ക് ഹാലൂസിനേഷൻസ് ഉണ്ടാകുന്നുണ്ട് അയാൾ തേടി പോയ ആനയുടെ പാപ്പാൻ അപ്പോൾ അയാളെ വന്നു കാണുന്നതായി അയാൾക്ക് തോന്നുന്നു പിന്നീട് അയാൾ മനസ്സിൻ്റെ സമനില തെറ്റി ഒരു അഗാധമായ താഴ്വരയിലേക്ക് വീഴാൻ തുടങ്ങുമ്പോൾ അയാളുടെ കൂടെ കാട്ടിൽ വന്ന മൂന്നു പേരിൽ ഉള്ള സ്ത്രീ എന്നു തോന്നിപ്പിക്കുന്ന വിധം സുന്ദരിയായ ഒരു കന്യക അയാളെ കൈ പിടിച്ചു കയറ്റുന്നു .
പിന്നീട് അവൾ നായകനെ ഒരു ഗുഹയുടെ മുന്നിൽ എത്തിക്കുന്നു വീണ്ടും നിധി വേട്ടയ്ക്ക് പ്രചോദനം നൽകുന്നു .ആദ്യ വരവിൽ മൂവർ അതേ ഗുഹയുടെ മുന്നിൽ വന്നു ഒരു കരടി ഉള്ളിൽ ഉണ്ട് എന്ന സംശയം തോന്നി തിരിച്ചു പോകുക ആയിരുന്നു കൂടെയുള്ള നായിക അവിടെ ഒരു മരത്തിൽ ഒരു അടയാളം എന്ന പോലെ തുണി കൊണ്ട് കെട്ടി വെക്കുന്നു .അതേ ഗുഹയുടെ മുന്നിലാണ് അവസാനം നായികയുടെ രൂപത്തിൽ ആ അജ്ഞാതയായ ദിവ്യകന്യക അയാളെ കയറ്റി വിടുന്നത് .അയാൾ ഉള്ളിലൂടെ പോയി അപ്പുറം ചെന്നതിന് ശേഷം മഴയിൽ അയാൾക്കു സ്വർണനാണയങ്ങൾ കിട്ടുന്നു .മറ്റൊരു
കാര്യം നായിക പോളോ കൊയിലോ എഴുതിയ ആൽക്കമിസ്റ് എന്ന പുസ്‌തകത്തിലെ കഥ പറയുന്നു നിധി തേടി ഉള്ള യാത്ര തുടങ്ങിയ അതേ സ്ഥലത്താണ് നിധി ഉണ്ടായിരുന്നത് എന്ന് .ഇവിടെയും അങ്ങിനെയാണ് സംഭവിക്കുന്നത്.
ഒരു ഭംഗിയുള്ള പച്ചയും വെള്ളയും വേഷത്തിലാണ് നായകൻ ആ ദിവ്യകന്യകയെ ബംഗ്ലാവിനടുത്ത് കാട്ടിൽ ഗാനം ആലപിക്കുന്നത് ആയി ആദ്യമായി കാണുന്നത്.അതേ വേഷത്തിലാണ് അവൾ നായകനെ മരണത്തിൽ നിന്ന് കൈ പിടിച്ചു കയറ്റുന്നത്.
അപ്പോൾ ഹാലൂസിനേഷൻ എന്ന അവസ്ഥയിൽ സൂപ്പർനാച്ചുറൽപവർ അതിലുണ്ട് .മറ്റൊരു വിശേഷം ബംഗ്ളാവിലെ മുറ്റത്ത് ഒരു പുള്ളി മാനിനെ കാണുന്നതാണ് രാമായണത്തിലെ രാമൻ തേടുന്ന സ്വർണ്ണ മാനിനെ ഓർമിപ്പിക്കുന്നു .അത് രാവണൻ്റെ മായാജാലമാണെങ്കിൽ ഇത് സത്യമാണ് ,അങ്ങനെ നായകൻ ഇച്ചിച്ചത് പോലെ എല്ലാ ഐശ്വര്യങ്ങളും നേടുന്നു.

No comments:
Post a Comment