Thursday, May 4, 2023

പുരുഷാ റാണിയുടെ കഥ

 ഒരു ദിവസം ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്ന ഭേരീ നാദം കേട്ട് കൊണ്ട് ഞാൻ ഉണർന്നു. ഉമയമ്മ മഹാറാണി എഴുന്നേറ്റ് വടക്കോട്ട് പോയി ദേവിയെ തൊഴുതു. ദേവി ഉമയമ്മ മഹാറാണിയ്ക്ക്  ഒരു സമ്മാനം കൊടുത്തു.

ആ സമ്മാനം ദേവിയുടെ കങ്കണം ആയിരുന്നു. 

ദേവി ഉമയമ്മ മഹാറാണിയെ പ്രേമ പൂർവകമായി ഒരു നോക്കു കണ്ടു. ഉമയമ്മ മഹാറാണി നീണാൾ വാഴട്ടെ എന്ന ഭേരി നാദം കേട്ട് ഞാൻ വീണ്ടും ഉണർന്നു.

( പുരുഷാ റാണിയുടെ ജീവിതത്തിലെ ഏടുകളിൽ നിന്ന് )

പുരുഷാ റാണി ആരായിരുന്നു. ? അവർ തെക്കൻ പാട്ടുകളിലെ വീരയായ ഇതിഹാസ നായിക തന്നെ . പുരുഷാ റാണി കണ്ട സ്വപ്നം അതായിരുന്നു.

പിന്നീട് , പിന്നീട് , പിന്നീട് .......

പുരുഷാ റാണിയുടെ അച്ഛൻ ഒരു സാത്വീകനായിരുന്നു അത്രേ. പുരുഷാ റാണി പിന്നീട് സിംഹാസനത്തിൽ പ്രതിഷ്ഠിതയായ കഥയാണ് ഇത്

പുരുഷാ റാണി തേനി കാടുകളിൽ വേട്ടയ്‌ക്ക് പോയത്രേ !

പുരുഷാ റാണി പിന്നീട് ഒരു തീർത്ഥ യാത്ര പോകുകയുണ്ടായി. അവർ പിന്നീട് സിംഹാസനത്തിൻ്റെ അരികിൽ  പ്രേമവതിയായി നിൽക്കുന്ന കാഴ്ച, തമ്പുരാൻ കണ്ടു. 
തമ്പുരാട്ടി പ്രേമവതിയായതെന്തേ? 
എന്ന് പുരുഷാറാണിയോട് ചോദിച്ചു. പുരുഷാ റാണി അത്യധികം പ്രേമത്തോടെ , സാക്ഷാൽ ഭഗവതിയെ പ്രത്യക്ഷപെടുത്തിയ കഥയാണ് പറഞ്ഞത്. !

ഭഗവതി പുരുഷാ റാണിയെ നേരിൽ വന്നു ദർശനം നടത്തി കൊടുത്തു വെന്നും ,താൻ തന്നെയാണ് ഉമയമ്മ മഹാറാണി എന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. 

പിന്നീട് നടന്ന സംഭവ പരമ്പരകൾ ആണത്രേ വേണാടിൻ്റെ ചരിത്രത്തിൽ മങ്ങാതെ നില കൊള്ളുന്നത്. വേണാട് സ്വരൂപം നില നിൽക്കുന്നതിൽ മുഖ്യ പങ്ക് ഉമയമ്മ മഹാറാണിയുടേതാണ്. 

അങ്ങനെ ഒരു ദിവസം പുരുഷാ റാണി വേട്ടയ്ക്ക് പോയി. കാട്ടിലെ ദുർ മന്ത്രവാദി ഒരു പുലയ ചെറുക്കനെ രാജാവാക്കാൻ വട്ടം കെട്ടി നിൽക്കുകയായിരുന്നു.

പുരുഷാ റാണിയെ കണ്ടപ്പോൾ പുരുഷാ റാണി തന്നെ എന്ന് നിശ്ചയിച്ച് ഉറപ്പിച്ചു . ഒരു വേടൻ ആ ദുർമന്ത്രവാദിയെ അസഭ്യം പറഞ്ഞു കോപാക്രാന്തനാക്കി . തൽഫലമായി  പുരുഷാറാണി യുദ്ധം ചെയ്തു വേടൻ പറഞ്ഞ ദുർ മന്ത്രവാദിയുടെ ആളുകളെ  വധിച്ചു കളഞ്ഞു. 

ദുർ മന്ത്രവാദി  അവരെ അപമാനിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ ഒരിയ്ക്കൽ ദുർ മന്ത്രവാദി പുരുഷാ റാണിയെ വധിക്കാൻ തക്കം കൂട്ടി. കൊട്ടാരത്തിൽ വിരുന്നു വരുന്നു എന്നും പറഞ്ഞു പുരുഷാ റാണിക്ക് കത്ത് കൊടുത്തു ഒരാൾ മുഖേന ! ഇത്രയും കേട്ടപ്പോൾ പുരുഷാ റാണി ഇസക്കി മുത്തൂ എന്ന ആ വേടൻ്റെ മകളായ കുഞ്ഞിനെ രക്ഷിക്കാൻ യുദ്ധം തുടങ്ങുക തന്നെ ചെയ്തു. തൽ ഫലമായി സ്ത്രീകൾക്ക് വേണ്ടി ഒരു പ്രത്യേക ഭൂമി ഇസക്കി മുത്തുവിന് ഉമയമ്മ മഹാറാണി ആയിരുന്ന പുരുഷാ റാണി ദാനം ചെയ്തു എന്നും അതിൻ്റെ പേരിൽ അതി കഠിന മായ യുദ്ധം നടന്നു അത്രെ ! പുരുഷാ റാണി യുദ്ധത്തിൽ ജയിചൂ എന്ന് മാത്രം അല്ല ,സ്ത്രീകളുടെ ആരാധനയ്ക്ക് പാത്രമാവുകയും ചെയ്തു. ഇതാണ് യുദ്ധം ചെയ്തു അനശ്വരയായ പുരുഷാ റാണിയുടെ ചരിത്ര കഥ. ഇതിൻ്റെ ഏടുകളിൽ നിന്ന് നിങ്ങൾക്ക് ഒരു ഉപഹാരം നൽകുന്നു

No comments:

Post a Comment