Monday, April 20, 2020

Samoothiri Raja's Kozhikode

കോഴിക്കോടിൻെറ പിൽക്കാല ചരിത്രത്തെ പറ്റി ചില വസ്തുതകൾ.ചിലത് കോഴിക്കോട് ലൈബ്രറിയിൽ നിന്ന് ലഭിച്ചതാണ്.മറ്റു ചിലത് നിഗമനങ്ങളും.കോഴിക്കോട് നഗരം വാസ്തു ശാസ്ത്രപ്രകാരം രൂപകല്പന ചെയ്തതാണ്. ഇരട്ട ചങ്കുള്ള നഗരം എന്ന് നഗരം ബ്രിട്ടീഷ് കാലത്ത് അറിയപ്പെട്ടു. രണ്ടു ഹൃദയ ഭാഗങ്ങൾ തമ്മിൽ അകറ്റാൻ ബ്രിട്ടീഷ് കാർ റയിൽ പാലം പണിതു എന്നും പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. റയിലിന് അപ്പുറവും ഇപ്പുറവും ആയി പടിഞ്ഞാറും കിഴക്കും.

മലബാർ എന്ന പേര് അറബികൾ ഇവിടുത്തെ സിൽക് വ്യാപാരം അനുസ്മരിച്ച് ആണ് നാമകരണം ചെയ്തത്.മൾബറി സിൽക് ഇന്നും വിപണിയിൽ ഉണ്ട്.പണ്ട് ഗുജറാത്തിൽ നിന്നുമായിരുന്നു മലബാറിലേക്ക് ഉള്ള പ്രവേശന കവാടം വിദേശികൾക്ക് .അത് മാറ്റി പിന്നീട് സാമൂതിരി വിദേശ വ്യാപാരികളെ കോഴിക്കോട് നേരിട്ട് വന്ന് കച്ചവടം ചെയ്യാൻ ക്ഷണിച്ചു എന്ന് മനസ്സിലാകുന്നു

No comments:

Post a Comment